വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

ബെംഗളൂരു : വൈസ്‌മെൻ ഇന്റർനാഷണൽ ബെംഗളൂരു ഡിസ്ട്രിക്റ്റ്-ഒന്ന് കോൺഫറൻസ് നാളെ വൈകീട്ട് ആറിന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ മുഖ്യാതിഥിയാകും.
ഫാ. ജോർജ് കണ്ണന്താനം, ജേക്കബ് വർഗീസ്, ആർ. ഗണേശൻ, ഫിലിപ്സ് കെ. ചെറിയാൻ, അഡ്വ. ജേക്കബ് വർഗീസ്, ഡോ. ജെ. ഡാനിയേൽ രത്‌നാകർ, കുര്യൻ വർഗീസ് എന്നിവർ പങ്കെടുക്കും. ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.
TAGS: Y’S MEN INTERNATIONAL