ഓണ്‍ലൈൻ മാധ്യമം ‘ദ വയര്‍’ന് കേന്ദ്രത്തിന്‍റെ വിലക്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയര്‍'ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വെബ്‌സൈറ്റ് തടയാന്‍ നിര്‍ദേശം നല്‍കി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയർ വ്യക്തമാക്കി. 2018ലും വയറിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.
അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ സ്വത്ത് വര്‍ധന പുറത്തുവിട്ടതിനെതിരെ അഹമ്മദാബാദ് കോടതിയാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായിരുന്നു വിലക്ക്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ദി വയര്‍ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാർത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന ഉണ്ടായെന്ന വാര്‍ത്ത നല്‍കിയതിനെതിരെ ‘ദ വയര്‍' ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷായുടെ മകന്‍ ജയ് ഷാ പരാതി നല്‍കിയിരുന്നു. 100 കോടി രൂപ ആവശ്യപ്പെട്ടാണ് ക്രിമിനല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
TAGS : LATEST NEWS
SUMMARY : Centre bans online media outlet ‘The Wire



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.