ഐപിഎൽ; പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്ത്. നിർണയക മത്സരത്തിൽ പഞ്ചാബിനോട് തോറ്റു. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ജയം 4 വിക്കറ്റിന്. പഞ്ചാബിനായി നായകൻ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിങ്ങും അർദ്ധസെഞ്ചുറി നേടി. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് വിജയലക്ഷ്യം കണ്ടത്.
പഞ്ചാബിനായി ക്യാപ്റ്റൻ നാല് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 72 റൺസ് നേടിയാണ് നായകൻ ശ്രേയസ് അയ്യർ തിളങ്ങിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ഫോറുമടക്കം 54 റൺസ് നേടി പ്രഭ്സിമ്രാൻ സിങ്ങും വിജയത്തിന് വഴിയൊരുക്കി. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19.2 ഓവറിൽ 190-ന് പുറത്തായി. യുസ്‌വേന്ദ്ര ചഹലിന്റെ ഹാട്രിക്കാണ് ചെന്നൈയെ തകർത്തത്. ചെഹൽ മൂന്നോവറിൽ 32 റൺസ് വിട്ടുനൽകി നല് വിക്കറ്റെടുത്തു.
സാം കറന്റെ ഇന്നിങ്‌സ് മികവിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച സ്കോറിലെത്തിയത്. 47 പന്തിൽനിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റൺസെടുത്ത സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും മാർക്കോ യാൻസനും രണ്ടു വിക്കറ്റുകൾ വീതം നേടി.
TAGS:SPORTS | IPL
SUMMARY: IPL 2025 CSK knocked out in race for playoffs



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.