ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്; വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകള്‍ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയർന്നിരുന്നു. നിലവില്‍ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകള്‍. തായ്‌ലൻഡില്‍ ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയർന്നു തുടങ്ങിയത്.
TAGS : COVID
SUMMARY : Covid is back after a break; Covid cases are rising in various countries



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.