‘ഒരിക്കലും പറയാത്ത വലിയ പ്രണയം’; ഉമ്മയ്ക്കും ഉപ്പായ്ക്കും വിവാഹ വാര്‍ഷിക ആശംസയുമായി ദുല്‍ഖര്‍

നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആശംസകള്‍ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു' എന്ന് കുറിച്ച നടൻ ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഇൻസ്റ്റയില്‍ കുറിച്ചു.
ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖർ ചിത്രം പങ്കുവച്ചത്. 1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും വരവേറ്റു.
മെയ് മാസത്തിലെ മൂന്ന് ദിവസങ്ങള്‍ ജീവിതത്തില്‍ വളരെ സ്പെഷ്യല്‍ ആണെന്ന് ദുല്‍ഖർ നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിനാണ് സുല്‍ഫത്തിന്റെ പിറന്നാള്‍. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാർഷികവും.
TAGS : MAMMUTTY
SUMMARY : ‘A great love that has never been told'; Dulquer wishes his mother and father



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.