ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു
പ്രതിഷേധവുമായി കോൺഗ്രസും എഎപിയും

ഗാന്ധിനഗർ: ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു. പതിനഞ്ചിലധികം ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളാണ് ഷാ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബാഹുബലി ഷായെ ഇ ഡി കസ്റ്റഡിയിലെടുത്തത്.
ഗുജറാത്ത് സമാചാര്‍ ദിനപത്രത്തിന്റെയും ജിഎസ്ടിവി ചാനലിന്റെയും ഉടമസ്ഥരായ ‘ലോക്പ്രകാശന്‍ ലിമിറ്റഡി'ന്റെ ഡയറക്ടര്‍മാരിലൊരാളാണ് ബാഹുബലി ഷാ. ഇദ്ദേഹത്തിന്റെ സഹോദരനായ ശ്രേയാന്‍ഷ് ഷായാണ് ഗുജറാത്ത് സമാചാറിന്റെ എംഡി. ഗുജറാത്ത് സമാചാര്‍ ദിനപത്രത്തിന് പുറമേ 15-ഓളം ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണ് ബാഹുബലി ഷാ.
ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഹുബലി ഷായെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ പത്രക്കുറിപ്പോ ഇഡി ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷായുടെ അറസ്റ്റ് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി ദേശീയ നേതാക്കൾ ഷായ്ക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസും ആംആദ്മിയും ആരോപിച്ചു. ഒരു പത്രത്തിന്റെ ശബ്ദം മാത്രമല്ല, ജനാധിപത്യത്തിനെ മുഴുവന്‍ അടിച്ചമര്‍ത്തുന്നതാണ് ഇഡിയുടെ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ചു.
TAGS : ENFORCEMENT DIRECTORATE (ED) | GUJARAT SAMACHAR
SUMMARY : ED arrests Gujarat Samachar owner Bahubali Shah



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.