ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഈ മാസം അവസാനം നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഭിമന്യു ഈശ്വരന് നയിക്കുന്ന ടീമില്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ആറ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്. എന്നാൽ ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ച ശ്രേയസ് അയ്യരും മലയാളി താരം ദേവ്ദത്ത് പടിക്കലും എ ടീമിലെത്തിയില്ല. യശസ്വി ജയ്സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ഹര്‍ഷിത് റാണ, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍ എന്നിവരാണ് എ ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യർ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഐപിഎല്ലിനിടേയേറ്റ പരിക്കാണ് തിരിച്ചടിയായത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാനവ് സുത്താർ, തനുഷ് കൊടിയാന്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ് എന്നിവരും ടീമിലെത്തി.
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളാണ് ഇന്ത്യ എ ടീം കളിക്കുക. മെയ് 30 മുതല്‍ ജൂണ്‍ രണ്ട് വരെയും ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെയും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നാല് ദിവസത്തെ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കളിക്കും. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമുമായി ജൂൺ 13 മുതല്‍ 16 വരെ പരിശീലന മത്സരത്തിലും കളിക്കും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേരും.
TAGS : INDIA VS ENGLAND, CRICKET,
SUMMARY : England tour: India A team announced;



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.