ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠനം പൂർത്തിയായി


ബെംഗളൂരു: ബെംഗളൂരു – തുമകൂരു മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക്. 56.6 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിൻ്റെ സാധ്യതാ പഠന റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് ബിഎംആർസിഎൽ സംസ്ഥാന സർക്കാരിന് കൈമാറി. ബെംഗളൂരുവിനെ മറ്റൊരു ജില്ലയുമായി മെട്രോ സർവീസ് മുഖേനെ ബന്ധിപ്പിക്കുന്ന ആദ്യ പദ്ധതിയാകും ഇത്. ഏറെ തിരക്കുള്ള ബെംഗളൂരു നഗരത്തിൽ നിന്ന് തുമകൂരുവിലേക്കുള്ള യാത്ര സുഗമമാക്കും. ഐടി രംഗത്ത് ഉൾപ്പെടെ ജോലി ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ റൂട്ട് എന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചവാൻ വ്യക്തമാക്കി.

മാധവാര, മകാലി, ദസനപുര, നെലമംഗല, വീവർസ് കോളനി, നെലമംഗല – വിശ്വേശ്വരപുര, നെലമംഗല ടോൾഗേറ്റ്, ബൂഡിഹാൾ, ടി ബേഗൂർ, തിപ്പഗൊണ്ടനഹള്ളി, കുലവനഹള്ളി, മഹിമാപുർ, ബില്ലൻകോട്ട്, സോമപുര ഇൻഡസ്ട്രിയൽ ഏരിയ, ദബാസ്‌പേട്ട്, നല്ലയാനപാളയ, ചിക്കഹള്ളി, ഹിരേഹള്ളി ഇൻഡസ്ട്രിയൽ ഏരിയ, പണ്ഡിതനഹള്ളി, കത്സാന്ദ്ര ബൈപാസ്, കത്സാന്ദ്ര, എസ്‌ഐടി, തുമകുരു ബസ് സ്റ്റാൻഡ്, തൂഡ ലേഔട്ട്, നാഗനപാളയ, ഷിറ ഗേറ്റ് എന്നിവടങ്ങളിലൂടെയാകും ലൈൻ കടന്നുപോകുക. മെട്രോ ഗ്രീൻ ലൈനിലെ മാധവാര (ബിഐഇസി) സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് തുമകൂരു ഷിറ ഗേറ്റുവരെ പാത നീട്ടുമെന്ന് അദ്ദേഹം പറഞ്ഞു. റൂട്ടിൽ 25 എലിവേറ്റഡ് സ്റ്റേഷനുകളും ഉൾപ്പെടുന്നുണ്ട്. സാധ്യതാ റിപ്പോർട്ട് പഠിച്ച് സംസ്ഥാന സർക്കാർ പദ്ധതിക്ക് വൈകാതെ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

TAGS: |
SUMMARY: Feasibility study of bengaluru tumkur metro completed


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!