നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു

മലപ്പുറം: ഗഫൂറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗഫൂറിനെ കടുവ കടിച്ച് കൊല്ലുകയായിരുന്നു. വനംവകുപ്പ് ഇന്നലെയാണ് സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചത്.
പരിസരത്ത് സ്ഥാപിച്ച ഇത്തരം 50 കാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഈ കടുവ സൈലന്‍റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുണ്‍ സക്കറിയ വ്യക്തമാക്കി.
കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി ഇന്നലെ മുത്തങ്ങയില്‍ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യം നയിക്കുന്നത്. കടുവയെ കൃത്യമായി കണ്ടെത്തിയതിനു ശേഷമാകും മയക്കുവെടിവെയ്ക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുക.
TAGS : LATEST NEWS
SUMMARY : Footage of a man-eating tiger caught on camera by the forest department



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.