ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ബെംഗളൂരു: ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹരമായി ടണൽ റോഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്. ഹെബ്ബാളിന് സമീപമുള്ള ഡിഫൻസ് ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലുള്ള 18 കിലോമീറ്റർ ദൂരത്തിലാണ് ടണൽ റോഡിന്റെ ആദ്യ സ്ട്രെച്ച് നിർമ്മിക്കുക. ഇതിനെ നോർത്ത്-സൗത്ത് കോറിഡോർ എന്നാണ് വിശേഷിപ്പിക്കുന്നത്.
അഞ്ച് എൻട്രി – എക്സിറ്റ് പോയിന്റുകളാണ് ഈ സ്ട്രെച്ചിൽ ഉൾപ്പെടുത്തുക. സെൻട്രൽ സിൽക്ക് ബോർഡിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്സ്, ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈഓവറിനടുത്തുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി എന്നിവയാണ് എക്സിറ്റ് – എക്സിറ്റ് പോയിന്റുകൾക്കായി പരിഗണിക്കുന്നത്. കെആർ പുര, ബെല്ലാരി റോഡ്, ഹൊസൂർ റോഡ്, മേക്രി സർക്കിൾ, റേസ് കോഴ്സ് റോഡ് എന്നിവിടങ്ങളിലേക്കും എക്സിറ്റ്-എൻട്രി പോയിന്റുകൾ ഉൾപ്പെടുത്തിയേക്കും.
14.7 മീറ്റർ വീതിയിലാണ് തുരങ്കങ്ങൾ രൂപകൽപ്പന ചെയ്യുക. പല ലേനുകളിലായി അതിവേഗം യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനികമായ വെന്റിലേഷൻ സംവിധാനങ്ങൾ ഉണ്ടായിരിക്കും. അഗ്നിരക്ഷാ സംവിധാനങ്ങൾ, അടിയന്തര എക്സിറ്റുകൾ, നിരീക്ഷണ സൗകര്യങ്ങൾ തുടങ്ങിയവയും പാതയിൽ കാണാനാകും. നിലവിലുള്ള റോഡ്, മെട്രോ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും ഈ ഇടനാഴികളെല്ലാം രൂപകൽപ്പന ചെയ്യുക.
TAGS: BENGALURU | TUNNEL ROAD
SUMMARY: Bengaluru tunnel road project soon to be in City



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.