ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ ഫോണില്‍ നിര്‍ണായക തെളിവുകള്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിർണായക ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്ത് പോലീസ്. പ്രതി സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശമാണ് പോലീസിന് ലഭിച്ചത്. സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുൻകൂട്ടി ചോദിച്ചു. ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കി. ടെല്രഗാമിലാണ് ഇരുവരും ചാറ്റ് ചെയ്തത്.
പ്രതി സുകാന്തിൻ്റെ ഐഫോണില്‍ നിന്നാണ് പോലീസ് ചാറ്റ് കണ്ടെടുത്തത്. ഇത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരി ഒമ്പതിനാണ് ഈ സംഭാഷണം നടന്നത്. ‘എനിക്ക് നിന്നെ വേണ്ടെ'ന്നും ‘നീ ഒഴിഞ്ഞ് പോയെങ്കില്‍ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ' എന്നും സുകാന്ത് ചാറ്റില്‍ പറയുന്നുണ്ട്.
‘നീ പോയി ചാകണം' എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് യുവതി മറുപടി നല്‍കിയത്. എന്നാല്‍ അതിന് മുമ്പ് തന്നെ യുവതി മരിച്ചു. ടെല്രഗാം ചാറ്റാണ് സുകാന്തിന് കുരുക്കായത്. ചാറ്റ് ഡീലീറ്റ് ചെയ്തെങ്കിലും ടെല്രഗാം ആപ്പ് ഇയാള്‍ റിമൂവ് ചെയ്തിരുന്നില്ല. പിന്നാലെ പോലീസ് ചാറ്റ് വീണ്ടെടുത്തു.
ബന്ധുവിന്റെ പക്കല്‍ നിന്നാണ് പൊലീസിന് സുകാന്തിൻ്റെ ഫോണ്‍ ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ ഫോറൻസിക് ലാബില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഡിജിറ്റല്‍ തെളിവുകള്‍ ഹൈക്കോടതിയിലും ഹാജരാക്കും.
TAGS : LATEST NEWS
SUMMARY : IB officer's death: Crucial evidence on Sukant's phone



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.