കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം നൽകി ഇൻഫോസിസ്. ബെംഗളൂരുവിലും കർണാടകയുടെ മറ്റു ഭാഗങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് ചൊവ്വാഴ്ച ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിരുന്നു. മറ്റു ചില പ്രമുഖ ഐടി, സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരോട് വർക്ക് ഫ്രം ഹോം എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വൈകീട്ട് വരെ തുടർച്ചയായി പെയ്ത മഴയിൽ ബെംഗളൂരുവിന്റെ ടെക് സ്ഥാപനങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയിരുന്നു. ദൈനംദിന യാത്രകൾ തടസപ്പെടുകയും, ജീവനക്കാർക്ക് ഓഫിസുകളിൽ എത്താൻ സാധിക്കാതെ വരികയുമായിരുന്നു. മാന്യത ടെക് പാർക്ക് റോഡ് ഉൾപ്പെടെയുള്ള റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ കുറഞ്ഞിട്ടില്ല. ബെംഗളൂരുവിൽ നാല് ദിവസത്തിനുള്ളിൽ ഏകദേശം 240 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മെയ് 18 ഞായറാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയത് 104 മില്ലിമീറ്റർ മഴയായിരുന്നു. നിരവധി റെസിഡൻഷ്യൽ ഏരിയകൾ വെള്ളത്തിനടിയിലായിരുന്നു.
TAGS: BENGALURU | RAIN
SUMMARY: Infosys advises Bengaluru employees to work from home amid heavy rain



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.