കർണാടകയിൽ സാന്നിധ്യം വിപുലമാക്കി ലുലു; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

ബെംഗളൂരു: ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോറായ ലുലു ഡെയ്ലി ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ തുറന്നു. ഗതാഗത-മുസ്റായ് വകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. എം5 മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്കപേട്ട് എംഎൽഎ ഉദയ് ബി. ഗരുഡാചാർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ഡയറക്ടർ അനന്ത് എ.വി., എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ആയിരത്തിലധികം പേർക്ക് പുതിയ തൊഴിലവസരവും പ്രാദേശിക വിപണിക്ക് പിന്തുണനൽകുന്നതുമാണ് പുതിയ സ്റ്റോർ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.
ഇലക്ട്രോണിക് സിറ്റിയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് 45000ത്തോളം സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലി സമ്മാനിക്കുക.
ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല് ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ആഗോളഉല്പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു ഡെയ്ലിയിലുണ്ട്. വീട് – ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില് അണിനിരത്തിയാണ് ലുലു ഡെയ്ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.
റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളാണ് ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു ഡെയ്ലിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.700ലധികം പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ & സി.ഇ.ഒ. നിഷാദ് എം.എ., ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ. രജിത് രാധാകൃഷ്ണൻ, ലുലു കർണാടക റീജിയണൽ ഡയറക്ടർ ഷെരീഫ് കെ.കെ., ലുലു കർണാടക റീജിയണൽ മാനേജർ ജമാൽ കെ.പി. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS : LULU MALL
SUMMARY : Lulu expands presence in Karnataka. fourth Lulu store opens in Bengaluru.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.