‘ബസുകളുടെ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം’; രൂക്ഷ വിമര്‍ശനവുമായി മാധവ് സുരേഷ്


കേരളത്തിലെ നിരത്തുകളില്‍ നടക്കുന്ന ബസുകളുടെ മത്സരയോട്ടത്തിന് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. കെഎസ്‌ആർടിസി-പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തില്‍ താനും കുടുംബവും തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മാധവ് സുരേഷ് സർക്കാരിനെതിരെയും ആഞ്ഞടിച്ചത്.

അടുത്തിടെ താനും ചേട്ടൻ ഗോകുലും ഗുരുവായൂരില്‍ നിന്നും വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തില്‍പ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് മാധവ് പറയുന്നു. കെഎസ്‌ആർടിസി- പ്രൈവറ്റ് ബസുകളുടെ അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ ഇത്തരത്തില്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ തകർക്കാനുള്ള ലൈസൻസ് തനിക്ക് നല്‍കണമെന്നും മാധവ് പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മാധവിന്റെ പ്രതികരണം.

മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറി:

കേരളത്തിലെ ജനങ്ങള്‍ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച്‌ മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരില്‍ ഒരു സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച്‌ കടന്നുപോകാവുന്ന റോഡില്‍, അർധരാത്രിയില്‍ രണ്ട് ബസുകള്‍ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്ത് ഒരു മരത്തില്‍ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു.

സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത്. കെ‌എസ്‌ആർ‌ടി‌സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരത്തില്‍ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാല്‍ ആ വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നല്‍കേണ്ടതാണ്.

കഴിഞ്ഞ ദിവസമാണ് കെഎസ്‌ആർടിസിടി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറ്റൊരു കെഎസ്‌ആർടിസി ബസ്സിലിടിച്ച്‌ അപകടമുണ്ടായത്. പെരിന്തല്‍മണ്ണ താഴേക്കോട് വാലിപ്പാറയിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീതി കുറഞ്ഞ റോഡില്‍ കെഎസ്‌ആർടിസി ബസ് ഒരു ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കെഎസ്‌ആർടിസിയെ മറികടക്കാൻ ശ്രമിച്ചത്.

ഇതിനിടെ എതിർ ദിശയില്‍ വന്ന കെഎസ്‌ആർടിസിയില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എതിർ ദിശയില്‍ വന്ന ബസ് പരമാവധി റോഡില്‍ നിന്ന് മാറ്റിയെങ്കിലും ബസ് ഇടിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സംഭവത്തിന്റെ വിഡിയോ പങ്കുവച്ചാണ് മാധവ് സുരേഷിന്റെ പ്രതികരണം.

TAGS :
SUMMARY : ‘The government should take responsibility for the bus race'; Madhav Suresh strongly criticizes


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!