ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരം ഓപ്പറേഷൻ അഭ്യാസിന്റെ (ഓപ്പറേഷൻ എക്സർസൈസ്) ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടന്നു. ഉച്ചകഴിഞ്ഞ് 3.48 ന് എയർ സൈറൺ മുഴങ്ങിയ ഉടൻ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻഡ് എമർജൻസി സർവീസുകൾ എന്നിവർ മോക് ഡ്രിൽ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
തീപിടുത്തമുണ്ടായാലുള്ള രക്ഷാപ്രവർത്തനങ്ങൾ, അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ കണ്ടെത്തൽ, ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കൽ, മെഡിക്കൽ അടിയന്തര സേവനങ്ങൾ നൽകൽ എന്നിവയായിരുന്നു ഡ്രില്ലിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. അരമണിക്കൂറോളം ഡ്രിൽ തുടർന്നു. ബെംഗളൂരുവിനു പുറമെ റായ്ച്ചൂർ, കാർവാർ എന്നിവിടങ്ങളിലും സമാനമായ മോക് ഡ്രിൽ നടത്തി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിർദ്ദേശപ്രകാരം കർണാടക സംസ്ഥാന ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പാണ് മോക്ക് ഓപ്പറേഷനും ബോധവൽക്കരണ പരിശീലനവും സംഘടിപ്പിച്ചത്.
പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പരമേശ്വര പറഞ്ഞു. സ്വയം എങ്ങനെ സംരക്ഷിക്കാം, പൗരന്മാരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്, അപകട സാഹചര്യത്തിൽ എങ്ങനെ മറികടക്കാം എന്നിവ സംബന്ധിച്ച് കൃത്യമായ അവബോധം എല്ലാവർക്കും നൽകാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Civil Defence Mock Drill was successfully conducted today at Rajmahal Square, Bhubaneswar, with the objective of raising awareness among citizens about emergency preparedness and response.
The exercise witnessed active participation from multiple teams and stakeholders,… pic.twitter.com/9RRtyaTf5p
— BMC (@bmcbbsr) May 7, 2025
TAGS: BENGALURU | MOCK DRILL
SUMMARY: Operation abhyas mock drill conducted in Several places in Bangalore



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.