നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം

ബെംഗളൂരു : കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ ബ്രാഹ്മണ വിദ്യാർഥികളോട് പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം. പരീക്ഷാകേന്ദ്രത്തിന്റെ മുൻപിൽ ബ്രാഹ്മണസമുദായാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലബുറഗി സെയ്ന്റ്മേരീസ് സ്കൂളിലായിരുന്നു സംഭവം. പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു.
പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനുമുൻപ് പൂണൂൽ ഊരിമാറ്റാൻ വിദ്യാർഥികളോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായ പിന്നാലെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. ഇതിന് പുറമെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞമാസം 16-ന് നടന്ന കർണാടക കോമൺ എൻട്രൻസ് ട്രസ്റ്റിലും ഇതേ പരാതിയുയർന്നിരുന്നു. ബീദര്‍, ഗദഗ്, ശിവമോഗ്ഗ എന്നീ ജില്ലകളിൽ ആയിരുന്നു സംഭവം ഇതേ തുടര്‍ന്ന് ഏതാനും ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.
TAGS : NEET EXAM | PROTEST | KALBURGI
SUMMARY : NEET: Protests over students' headscarves being removed for appearing in the exam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.