ഹെബ്ബാളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി


ബെംഗളൂരു: ഹെബ്ബാളിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി. ഇരുസ്ഥലങ്ങൾക്കും ഇടയിലുള്ള 35 കിലോമീറ്റർ ദൂരത്തിൽ ഒന്നിലധികം വ്യവസായങ്ങളും വാണിജ്യ സമുച്ചയങ്ങളും ഉള്ളതിനാൽ കനത്ത ഗതാഗതക്കുരുക്കാണ് പാതയിലുള്ളത്. ഇത് പരിഹരിക്കാനായാണ് പുതിയ പദ്ധതി. നിലവിലുള്ള എലിവേറ്റഡ് ഇടനാഴി ട്രാഫിക് സിഗ്നലുകളും കാൽനട ക്രോസിംഗുകളും തടസ്സപ്പെടുത്തുന്നുണ്ട്. ഇത് യാത്രാ സമയം വർദ്ധിപ്പിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് അദ്ദേഹം കത്തയച്ചു.

വിമാനത്താവളത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതും കണക്കിലെടുക്കുമ്പോൾ, ഹെബ്ബാൾ ജംഗ്ഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ അനിവാര്യമാണ്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര സഹായം. ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ആവശ്യമായ പിന്തുണയും സഹകരണവും നൽകണമെന്ന് ശിവകുമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ബെംഗളൂരു-കനകപുര റോഡ് (എൻ‌എച്ച് 209) ഇരുവശത്തും സർവീസ് റോഡുകളുള്ള ആറ് വരി പാതയായി ഉയർത്തുന്നത് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: |
SUMMARY: DK Shivakumar proposes dedicated flyover from Bengaluru airport to Hebbal


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!