ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണിത്. ബെള്ളാരി റോഡിലെ സദഹള്ളി ഗേറ്റിനോട് ചേർന്നാകും അണ്ടർപാസ് നിർമിക്കുക. പദ്ധതിയുടെ ഏകദേശ ചെലവ് 40 കോടി രൂപയാണ്.
വിമാനത്താവളത്തിലേക്കുള്ള തിരക്ക് പരിഹരിക്കാൻ അണ്ടർപാസ് നിർമിക്കാനുള്ള നിർദേശം പത്ത് വർഷമായി അധികൃതരുടെ മുന്നിലുണ്ട്. പ്രാദേശിക എതിർപ്പും പദ്ധതിയുടെ പ്ലാൻ സംബന്ധിച്ച ആശയക്കുഴപ്പവും മൂലം പദ്ധതി വൈകുകയായിരുന്നു. എന്നാൽ നഗരത്തിലെ നിലവിലെ തിരക്കും ഗതാഗതക്കുരുക്കും പരിഹരിക്കാൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് എൻഎച്ച്എഐ അറിയിച്ചു. പദ്ധതി നിലവിൽ വന്നാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാകുകയും പ്രദേശത്തെ തിരക്കൊഴിവാക്കാനുമാകും. 800 മീറ്ററിലായിരിക്കും അണ്ടർപാസ് നിർമിക്കുകയെന്ന് പ്രോജക്ട് ഡയറക്ടർ കെ.ബി. ജയകുമാര അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ അണ്ടർപാസ് പദ്ധതിക്ക് പുറമേ കെഐഎ റൂട്ടിലെ സർവീസ് റോഡുകൾ മെച്ചപ്പെടുത്തുന്നതിലും വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും എൻഎച്ച്എഐ പദ്ധതികൾ തയാറാക്കുന്നുണ്ട്.
TAGS: BENGALURU | UNDERPASS
SUMMARY: New underpass to be constructed towards bengaluru airport



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.