ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ മുഖ്യ സൂത്രധാരൻ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു


ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുൾ റൗഫിനെ കാലങ്ങളായി ഇന്ത്യ തേടുകയാണ്. ഇന്നലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ ബഹാവൽപൂരിൽ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

1999 ഡിസംബർ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഐസി–814 വിമാനം ഹർക്കത്തുൽ മുജാഹിദ്ദീൻ ഭീകരർ റാ‍ഞ്ചിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ അസ്ഹർ റൗഫായിരുന്നു. അന്ന് ഇന്ത്യയുടെ തടവിലായിരുന്ന ഭീകരരായ മസൂദ് അസ്ഹർ, മുഷ്താഖ് സർഗർ, ഒമർ ഷെയ്ഖ് എന്നിവരെ വിട്ടുനൽകണമെന്നതായിരുന്നു ആവശ്യം. പാക്കിസ്ഥാനിൽ വിമാനമിറക്കാൻ അനുമതി ലഭിക്കാത്തതോടെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹറിലാണ് വിമാനമിറക്കിയത്. യാത്രക്കാരുടെ ജീവൻവച്ച് വിലപേശിയതോടെ ഭീകരരുടെ ആവശ്യത്തിനു മുന്നിൽ ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നു. മസൂദ് അസ്ഹറുൾപ്പെടെ മൂന്നു ഭീകരരെയും വിട്ടു നൽകി.

ഇതേ മസൂദ് അസ്ഹറാണ് പിന്നീട് ജയ്ഷെ മുഹമ്മദെന്ന ഭീകര സംഘടന സ്ഥാപിക്കുന്നത്. 2007 ഏപ്രിൽ 21 ന് ജയ്ഷെ മുഹമ്മദിന്റെ കമാൻഡറായിട്ടാണ് അബ്ദുൾ റൗഫ് അസർ ചുമതലയേറ്റത്. ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങളുടെ മുഖ്യകണ്ണികളിൽ ഒരാൾ. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ മേധാവി. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ‘മോസ്റ്റ് വാണ്ടഡ്' ഭീകരരിൽ ഒരാളായ റൗഫ് അസർ , ഇന്ത്യയിലെ എല്ലാ പ്രധാന ജെയ്‌ഷെ ആക്രമണങ്ങളും ആസൂത്രണം ചെയ്തു – 2001-ൽ ജമ്മു കശ്മീർ നിയമസഭയ്ക്കും പാർലമെന്റിനും നേരെയുണ്ടായ ‘ഫിദായീൻ' ആക്രമണം, 2016-ൽ പത്താൻകോട്ട് ഐഎഎഫ് ബേസ് ആക്രമണം, നഗ്രോട്ട, കതുവ ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം, 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണം എന്നിവയുൾപ്പെടെയുള്ളവ റൗഫ് അസറിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു.

TAGS : |
SUMMARY : Operation Sindoor: Kandahar plane hijack mastermind Abdul Rauf Azhar killed


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!