വയനാട്ടില്‍ ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കാൻ ഉത്തരവ്; കണ്‍ട്രോള്‍ റൂം തുറന്നു


വയനാട്: വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ റെഡ് സോണിനോട് ചേര്‍ന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കാൻ ഉത്തരവ്. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് കേന്ദ്രങ്ങള്‍, എടക്കല്‍ ഗുഹ, എന്‍ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉത്തരവിട്ടു.

സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ മഴ ശക്തമായതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

വില്ലേജ്തല കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും തത്സമയ വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 9496048313, 9496048312 കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിവരങ്ങള്‍ ലഭ്യമാക്കാം.

സെക്രട്ടറി – 9446 256932

അസിസ്റ്റന്റ് സെക്രട്ടറി – 9846006 842

പ്രസിഡന്റ് – 9526132055

വൈസ് പ്രസിഡന്റ് – 9207024237

പേര്യ വില്ലേജ് ഓഫീസ് – 8547616711

വാളാട് വില്ലേജ് ഓഫീസ് – 8547616716

തവിഞ്ഞാല്‍ വില്ലേജ് ഓഫീസ് – 8547616714

TAGS :
SUMMARY : Order to close tourism centers in disaster-prone areas in Wayanad; Control room opened


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!