പാക് ഷെല്ലാക്രമണം: കശ്മീരില്‍ രണ്ടു വയസുകാരിയും സർക്കാർ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: രജൗരി, പൂഞ്ച്, ജമ്മു ജില്ലകളിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. രണ്ടു വയസുകാരിയും രജൗരി അഡിഷണൽ ജില്ലാ ഡെവലപ്‌മെൻ്റ് കമ്മിഷ്‌ണർ രാജ് കുമാർ ഥാപ്പയും ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
രജൗരിയിലെ വ്യാവസായിക മേഖലയ്ക്ക് സമീപം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് വയസുള്ള ഐഷ നൂർ, മുഹമ്മദ് ഷോഹിബ് (35) എന്നിവരും, പൂഞ്ച് ജില്ലയിലെ റാഷിദ ബി(55), ആർഎസ് പുര സ്വദേശി അശോക് കുമാർ എന്നിവരുമാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റതായും ജില്ലാഭരണകൂടം അറിയിച്ചു.
റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിൽ പതിച്ച ഡ്രോണ്‍ ആക്രമണത്തിലാണ് രജൗരി അഡിഷണൽ ജില്ലാ ഡെവലപ്‌മെൻ്റ് കമ്മിഷ്‌ണർ രാജ് കുമാർ ഥാപ്പ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. പറയാൻ വാക്കുകളില്ല. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പാകിസ്ഥാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കിംവദന്തികള്‍ അവഗണിക്കണം. അടിസ്ഥാനരഹിതമോ സ്ഥിരീകരിക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മള്‍ ഒരുമിച്ച് ഇത് മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി. ശ്രീനഗറില്‍ മൂന്നാം തവണയും സ്ഫോടനങ്ങളുണ്ടായി. ജമ്മു, ഉറി, കുപ്വാര എന്നിവിടങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
TAGS : PAK ATTACK | JAMMU KASHMIR
SUMMARY : Pakistan shelling: Five people including a two-year-old girl and a government official killed in Kashmir



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.