കെഇഎയുടെ വ്യാജ വെബ്സൈറ്റുണ്ടാക്കി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം

ബെംഗളൂരു : കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) യുടെ വ്യാജ വെബ്സൈറ്റുണ്ടാക്കി പ്രൊഫഷണൽ കോഴ്സുകളിൽ ചേരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കർണാടകയിലെ പൊതു പ്രവേശന പരീക്ഷകൾ നടത്തുന്ന കെഇഎയുടേതിനോട് സാമ്യമുള്ള വെബ്സൈറ്റാണ് വ്യാജമായി തയ്യാറാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെഇഎ അധികൃതർ ബെംഗളൂരു സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കെഇഎയുടേതാണെന്ന് കരുതി വിദ്യാർഥികൾ നല്കുന്ന അവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാകാം വ്യാജ വെബ് സൈറ്റ് തയ്യാറാക്കിയതെന്ന് കെഇഎ അധികൃതര്‍ പറഞ്ഞു. വ്യാജവെബ്സൈറ്റിൽ കയറി വിവരങ്ങൾ നൽകി വഞ്ചിക്കപ്പെടരുതെന്നും കെഇഎ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
TAGS : FAKE WEBSITES, POLICE CASE,
SUMMARY : Attempt to collect student information by creating fake KEA website; Police investigation



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.