പോസ്റ്റൽ ബാലറ്റ് വിവാദം; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു


ആലപ്പുഴ:  തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. ജി. സുധാകരന്റെ മൊഴി രേഖപ്പെടുത്തും.

ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം, വ്യാജ പ്രമാണം ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ചുമത്തി. വെളിപ്പെടുത്തൽ വിവാദമായതിനുപിന്നാലെ തിരുത്തുമായി ജി.സുധാകരൻ രംഗത്ത് എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നിയമനടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്‌നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം.

‘1989 ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുൾപ്പടെയുള്ളവർ പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്.അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു.' എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

എന്നാൽ താൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഭയമില്ലെന്നുമായിരുന്നു തഹസിൽദാർ മൊഴിയെടുത്തതിന് പിന്നാലെ സുധാകരൻ പറഞ്ഞത്‌. പിന്നാലെ മറ്റൊരു പൊതുപരിപാടിയിൽ താൻ ഭാവന കലർത്തി പറഞ്ഞതാണെന്ന് പറഞ്ഞ് മലക്കം മറിഞ്ഞു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലയെന്ന് 1989ലെ സിപിഎം സ്ഥാനാർഥി കെ.വി ദേവദാസ് പ്രതികരിച്ചിരുന്നു.

TAGS :
SUMMARY : Postal ballot controversy; Police register case against G Sudhakaran


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!