അൻവര്‍ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി

മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂർ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചതില്‍ യാതൊരു ആശ്ചര്യവുമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് സ്വരാജ്. അഭിമാനത്തോടെ തലയുയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിൻ്റേത്. നമ്മള്‍ ചതിക്ക് ഇരയായതിൻ്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നല്‍കുക, പിന്നെ മറക്കുക എന്ന രീതി എല്‍ഡിഎഫിനില്ലെന്ന് ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
എല്‍ഡിഎഫിൻ്റെ റാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ് കാണുന്നത്. ഇത് ഇടത് പക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് കരുത്ത് പകരും. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം കേട്ടതിന് പിന്നാലെ സംസ്ഥാനത്താകെ വലിയ സ്വീകാര്യത കിട്ടി. എല്‍ഡിഎഫ് പരിപാടികളില്‍ കാര്യമായി പങ്കെടുക്കാത്തവരാണ് കൂടുതലായി ഇന്നലെ റാലിയില്‍ വന്നത്. സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു. പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബിജെപി ഭരണത്തില്‍ ന്യൂനപക്ഷം വേട്ടയാടപ്പെടുന്നു. കേരളത്തില്‍ വർഗീയതയും വർഗീയ ശക്തികളും ഇല്ലാത്തതുകൊണ്ടല്ല, എല്‍ഡിഎഫ് സർക്കാർ ആയതുകൊണ്ട് അവർക്ക് തലപൊക്കാൻ കഴിയുന്നില്ല. 4500ലേറെ അക്രമങ്ങള്‍ കഴിഞ്ഞവർഷം ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായി. മണിപ്പൂർ ഇപ്പോഴും ശാന്തമായിട്ടില്ല. വിശ്വാസത്തിൻറെ പേരില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നു. മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നേരെ തുടർച്ചയായി അക്രമം ഉണ്ടാകുന്നു. ഗോ രക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു'-മുഖ്യമന്ത്രി പറഞ്ഞു.
TAGS : PINARAY VIJAYAN
SUMMARY : CM says Anwar's cheating is the reason for the by-election
[better-ads type='banner' banner='1952' ] [better-ads type='banner' banner='4161' ] [better-ads type='banner' banner='4162' ] [better-ads type='banner' banner='4163' ] [better-ads type='banner' banner='6655' ] [better-ads type='banner' banner='6658' ] [better-ads type='banner' banner='15985' ] [better-ads type='banner' banner='15986' ] [better-ads type='banner' banner='15987' ] [better-ads type='banner' banner='15988' ] [better-ads type='banner' banner='15989' ]
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
[better-ads type='banner' banner='28' ]
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.