കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്കാരദാനവും എട്ടിന്

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂണ്‍ എട്ടിന് വിമാനപുരയിലെ സമിതി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കവിയരങ്ങ്, സാഹിത്യ പുരസ്കാരസമർപ്പണം എന്നിവയുണ്ടായിരിക്കും. രാവിലെ 10.30-ന് ഉദ്ഘാടനസമ്മേളനം. 11-ന് ‘മലയാള നോവൽ ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തും. 12-ന് ‘കഥയുടെ ജീവിതം' എന്ന വിഷയത്തിൽ സാഹിത്യനിരൂപകൻ ഇ.പി. രാജഗോപാലനും ഒന്നിന് ‘ഡിജിറ്റൽകാലത്തെ സാഹിത്യം' എന്ന വിഷയത്തിൽ കഥാകൃത്ത് എൻ.എസ്. മാധവനും പ്രഭാഷണം നടത്തും.
ഉച്ചയ്ക്കുശേഷം 2.30-ന് ‘നാടകത്തിലെ പരിണാമദിശകൾ' എന്നവിഷയത്തിൽ നടത്തുന്ന ചർച്ചയിൽ രാജഗോപാലനെ കൂടാതെ പ്രകാശ് ബാരെ, ജോസഫ് നീനാസം, അനിൽ രോഹിത് എന്നിവരും നേതൃത്വംനൽകും. നാലിന് കവിയരങ്ങിൽ ടി.പി. വിനോദ്, ഇന്ദിരബാലൻ, രമ പ്രസന്നപിഷാരടി, ബിന്ദു സജീവ്, അർച്ചന സുനിൽ, അനിൽ മിത്രാനന്ദം, സലിംകുമാർ, അനിത ചന്ദ്രോത്ത്, ശ്രീലത ഉണ്ണി, സി.കെ. സിന, ഉണ്ണികൃഷ്ണൻ വൈഷ്ണവം എന്നിവർ പങ്കെടുക്കും.
സമകാലിക മലയാളകവിത' എന്ന വിഷയത്തിൽ 4.45-ന് കവി റഫീക്ക് അഹമ്മദ് പ്രഭാഷണം നടത്തും. 5.30-ന് നടക്കുന്ന സാഹിത്യ പുരസ്കാരസമർപ്പണച്ചടങ്ങിൽ കന്നഡ എഴുത്തുകാരൻ ഡോ. ചന്ദ്രശേഖര കമ്പാർ മുഖ്യാതിഥിതിയായിരിക്കും. കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിക്കും. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിക്കും. സമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, സംഘാടകസമിതി കൺവീനർ ബി. രാജശേഖരൻ തുടങ്ങിയവർ പ്രസംഗിക്കും. തുടര്‍ന്ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന ചിലപ്പതികാരം അരങ്ങേറും.
TAGS : KAIRALI KALA SAMITHI,
SUMMARY : Kairali Kala Samitih Literary Festival and Award Ceremony on the 8th
[better-ads type='banner' banner='1952' ] [better-ads type='banner' banner='4161' ] [better-ads type='banner' banner='4162' ] [better-ads type='banner' banner='4163' ] [better-ads type='banner' banner='6655' ] [better-ads type='banner' banner='6658' ] [better-ads type='banner' banner='15985' ] [better-ads type='banner' banner='15986' ] [better-ads type='banner' banner='15987' ] [better-ads type='banner' banner='15988' ] [better-ads type='banner' banner='15989' ]
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
[better-ads type='banner' banner='28' ]
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.