ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നെെ: സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് (Joju George) പരുക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരുക്കേൽക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി. താരത്തിന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കമൽഹാസനും മണിരത്നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലെെഫ്. ജനുവരി 18ന് തഗ് ലൈഫിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചിരുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ജോജു ജോർജ് എത്തുന്നതെന്നാണ് വിവരം. തൃഷയാണ് ചിത്രത്തിൽ നായിക. ജയം രവി, ഗൗതം കാർത്തിക്, നാസർ, അഭിരാമി തുടങ്ങി വമ്പൻ താരനിരയുണ്ട്. രാജ്കമൽ ഫിലിംമ്സ് ഇന്റർ നാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രാഹണം രവി കെ. ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ്, പ്രൊഡക്ഷൻ ഡിസൈനർ ശർമ്മിഷ്ഠ റോയി, കോസ്റ്റ്യൂം ഡിസൈനർ ഏകാ ലഖാനി.
TAGS : JOJU GEORGE | THUG LIFE | MANI RATNAM | LATEST NEWS
SUMMARY : Actor Joju George injured during shooting; The accident happened while filming the helicopter scene



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.