ദർശനെതിരെ കുരുക്ക് മുറുകുന്നു; ഒളിവിലായിരുന്ന ടാക്സി ഡ്രൈവർ കീഴടങ്ങി


ബെംഗളൂരു: രേണുകസ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ഡ്രൈവർ പോലീസിൽ കീഴടങ്ങി. ടാക്‌സി ഡ്രൈവർ രവിയാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചത് രവിയായിരുന്നു.

ടാക്‌സി അസോസിയേഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒളിവിലായിരുന്ന രവി കീഴടങ്ങിയത്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (32) തലക്കടിച്ചു കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയത്തിലെ മലിനജല കനാലിൽ തള്ളിയെന്നാണ് ദർശനെതിരെയുള്ള കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനും, നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തും പവിത്ര ഗൗഡയും മറ്റു 11 പേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ബെംഗളൂരുവിൽ എത്തിച്ച ശേഷം ഷെഡിൽ വെച്ച് കൊലയാളികൾ ബെൽറ്റ് ഉപയോഗിച്ച് രേണുകസ്വാമിയെ മർദിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിൽ ഉള്ളവർ വടി കൊണ്ട് വീണ്ടും മർദിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ രേണുകസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. മരിച്ചെന്ന് ഉറപ്പായ ശേഷം പിന്നീട് മൃതദേഹം ഓടയിൽ തള്ളി. സമീപത്തെ ഒരു യുവാവാണ് നായ്‌ക്കൾ ഭക്ഷിക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

TAGS: THOOGUDEEPA| UPDATES|
SUMMARY: Driver brought renukaswamy to bengaluru surrenders


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!