നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയിൽ വിവിധ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു. കുവൈറ്റ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചായിരുന്നു നാലാമത് ലോക കേരള സഭ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചർച്ചകളും നടന്നു.
മേഖലാ യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകൾ ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നൽകുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചർച്ചയായി. എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ചു നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവാസി മിഷൻ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.
കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ഇരുദയ രാജന് നൽകി പ്രകാശിപ്പിച്ചു. ലോക കേരളസഭയുടെ സമീപനരേഖയും അദ്ദേഹം അവതരിപ്പിച്ചു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു ലോക കേരളസഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
മന്ത്രി കെ രാജൻ, പി ശ്രീരാമകൃഷ്‌ണൻ, ഒ വി മുസ്‌തഫ, ജെ കെ മേനോൻ, സി വി റപ്പായി, ജോൺ ബ്രിട്ടാസ് എംപി, കെ ടി ജലീൽ, കെ ജി സജീവ്, ജോവിറ്റ തോമസ്, ഡോ. ബാബു സ്റ്റീഫൻ, ഗോകുലം ഗോപാലൻ, കെ വി അബ്ദുൾഖാദർ, എം അനിരുദ്ധൻ എന്നിവരായിരുന്നു പ്രസീഡിയം. ഇതിൽ അംഗങ്ങളായ ഡോ. എം എ യൂസഫലിക്കും ഡോ. രവി പിള്ളയ്‌ക്കും ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാനായില്ല.
ശനിയാഴ്ച രാവിലെ ഒമ്പതരയ്‌ക്ക് നടപടികൾ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നുനടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോട് കൂടി നാലാം ലോക കേരള സഭയ്ക്ക് സമാപനമാകും.
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മൂന്നിൽ നിന്ന് ഒന്നര ദിവസമായി ചുരുക്കിയിരുന്നു. ഉദ്ഘാടന പൊതുസമ്മേളനവും കലാപരിപാടികളും ഉപേക്ഷിച്ചിരുന്നു. 103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസികളാണ് ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
TAGS : LOKA KERALA SABHA | NORKA ROOTS
SUMMARY : The 4th Lok Kerala Sabha concludes today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.