ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന


ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് സൂചന. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടു. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘എംഎസ് സി എരീസ്’ കാർഗോ ഷിപ്പിൽ ആകെ 25 ജീവനക്കാരാണുള്ളത്.

ഇന്ത്യൻ പൗരന്മാരെ എത്രയും വേ​ഗം മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും നടപടികൾ ആരംഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും എംബസികൾ മുഖേന ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ​ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാന്റെ റെവലൂഷണറി ​ഗാർഡ്സ് ആയിരുന്നു കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ഇവർ പാലക്കാട്, കോഴിക്കോട് സ്വദേശികളാണെന്നാണ് ലഭ്യമായ വിവരം.

ദുബായിലേക്ക് പോവുകയായിരുന്ന പോർച്ചു​ഗീസ് പതാകയുള്ള കപ്പലിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇറാൻ സേന ഇരച്ചുകയറുകയായിരുന്നു. ഇറാൻ സ്ഥിതി​ഗതികൾ വഷളാക്കുകയാണെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് ഇസ്രായേലിന്റെ പ്രതികരണം.

The post ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!