പോലീസുകാരൻ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

തിരുവനന്തപുരം പൂന്തുറയില്‍ പോലീസ് ക്വാർട്ടേഴ്‌സില്‍ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ (നോർത്ത്) ജോലി ചെയ്യുന്ന മദനകുമാർ എന്ന സിവില്‍ പോലീസ് ഓഫീസറെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പോലീസ് ക്വാർട്ടേഴ്‌സ് സി2യില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മദനകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്‌ക്കല്‍ സ്വദേശിയായ മദനകുമാർ അഞ്ചുമാസത്തിലേറയായി ക്വാർട്ടേഴ്‌സില്‍ ഒറ്റയ്‌ക്കായിരുന്നു താമസം.
TAGS: THIRUVANATHAPURAM| POLICE| SUICIDE|
SUMMARY: Policeman dead; The dead body is two days old