ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തില്‍ കടകൾ അടച്ചിട്ട് രാപ്പകൽ സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കടകൾ അടച്ചിട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാപ്പകൽ സമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14,300ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളുടെ ദുരിതം മുഖ്യമന്ത്രിയെയും ധന, ഭക്ഷ്യ മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. സംസ്ഥാന ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ, ജനറൽ കൺവീനർ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. 7 ഞായറാഴ്ച പൊതുഅവധിയാണ്. റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്. ഇതോടെ തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ അടഞ്ഞു കിടക്കും.
TAGS ; RATION SHOPS | KERALA
SUMMARY : Ration shops in the state will be closed from 6th to 9th of this month



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.