മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയുടെ സാരിക്ക് തീ കൊളുത്തി

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് മകൻ അമ്മയുടെ സാരിക്ക് തീ കൊളുത്തി. അമ്മ രംഭയുടെ പരാതിയില്‍ നൂലിയോട് സ്വദേശി മനോജിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയ മകൻ മനോജ്‌ അമ്മയോട് പണം ആവശ്യപ്പെട്ടു. മദ്യം വാങ്ങാൻ ആണെന്ന് അറിഞ്ഞതോടെ അമ്മ രംഭ പണം കൊടുക്കാൻ വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ മനോജ് കയ്യില്‍ ഉണ്ടായിരുന്ന ലൈറ്റർ കാണിച്ച്‌ അമ്മയെ ഭീഷണിപ്പെടുത്തി.

എന്നിട്ടും പണം നല്‍കാത്തതോടെയാണ് സാരിക്ക് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ അമ്മ പുറത്തേക്കോടി.നല്ല മഴയുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ തീ കെടുത്താൻ സാധിച്ചു. അമ്മയ്ക്ക് പരുക്കൊന്നും ഉണ്ടായില്ല. പിറ്റേ ദിവസം രംഭ വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കി.

മനോജ് സ്ഥിരം മദ്യപാനി ആണെങ്കിലും അമ്മയ്ക്ക് നേരെ ഉണ്ടായ ആക്രമണം ഇതാദ്യമാണ്. അമ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും, പേടിപ്പിക്കാൻ ആണ് തീ കൊളുത്തിയത് എന്നുമാണ് മനോജ് പോലീസിന് നല്‍കിയ മൊഴി. കട്ടക്കട കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here