ഗണേഷ് കുമാറിന്റെ പരാജയം പായസം വെച്ച്‌ ആഘോഷിച്ച്‌ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍

തിരുവനന്തപുരം: പായസം വച്ചും പടക്കം പൊട്ടിച്ചും കെ ബി ഗണേശ് കുമാറിന്റെ തോല്‍വി ആഘോഷിച്ച്‌ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ആഘോഷപരിപാടികള്‍. പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയാണ് ഗണേശ് കുമാറിനെ പരാജയപ്പെടുത്തിയത്.

കെ ബി ഗണേശ് കുമാർ ഗതാഗതമന്ത്രിയായിരിക്കെ തങ്ങളുടെ മേഖലയെ തകർത്തെന്നും പരാതികള്‍ കേള്‍ക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ ആഘോഷം സംഘടിപ്പിച്ചത്. സാധാരണക്കാരുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കുക എന്നതായിരുന്നു ഗണേശ് കുമാറിന്റെ അജണ്ടയെന്നും ടെസ്റ്റുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിജയ ശതമാനം കുറയുമ്പോള്‍ മന്ത്രിയുടെ താല്പര്യപ്രകാരമുള്ള കേന്ദ്രങ്ങളില്‍ കൂടുതല്‍ പേർ പാസാകുകയാണെന്നുമാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പരാതി.

ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ എന്ന് കൊട്ടിഘോഷിച്ചെങ്കിലും ആറുമാസമായി പലയിടത്തും കാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ലെന്നും ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഡ്രൈവിംഗ് സ്കൂളുകാർ പണം പിരിക്കേണ്ട അവസ്ഥയാണെന്നുമാണ് പരാതി. പലതവണ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്നുമാണ് വിമർശനം.

SUMMARY: Driving school owners celebrate Ganesh Kumar’s defeat with payasam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

Related Articles

Popular Categories