Home page lead banner

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

0
Post ad banner after image

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ (28) അന്തരിച്ചു. മേധ​ഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവീൺ സം​ഗീതം ചെയ്‌തിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു.

ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി.

എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്‍റെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്. 2021-ൽ നിർമ്മിച്ച ചിത്രം എന്നാൽ നിയമ കുരുക്കിൽ പെട്ട് തീയറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്‌തത്.


Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave A Reply

Your email address will not be published.