എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

മുംബൈ: എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്രാജ്. ബുധനാഴ്ച രാവിലെ സ്വവസതിയിലാണ് അന്ത്യം. വൈകുന്നേരം ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിർമാതാവ്, നൃത്തസംവിധായിക എന്നീ നിലകളില്‍ സജീവമായിരുന്നു.
ഭർത്താവിനോടുള്ള ആദരസൂചകമായി ‘സംഗീത് മാർത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്' (2009) എന്ന ഡോക്യുമെന്ററി നിർമിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിർമാതാവുമായ കിരണ്‍ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്. 2010-ല്‍ മധുര തന്റെ ആദ്യ മറാഠി ചിത്രമായ ‘ആയ് തുജാ ആശിർവാദ്' സംവിധാനം ചെയ്തു.
ഒരു ഫീച്ചർ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം നേടി. 1962ലാണ് മധുര പണ്ഡിറ്റ് ജസ്‌രാജിനെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. മകൻ ശരംഗ്ദേവ് പണ്ഡിറ്റ്, മകള്‍ ദുർഗ ജസ്‌രാജ്, നാല് പേരക്കുട്ടികള്‍ എന്നിവരാണുള്ളത്.
TAGS : MADURA JASRAJ | PASSED AWAY
SUMMARY : Writer and director Madura Jasraj passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.