സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി റിപ്പോർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്. തിരുപ്പതി ക്ഷേത്ര ലഡ്ഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് നെയ്യ് പരിശോധന നടത്താൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.
ഓഗസ്റ്റിൽ, സംസ്ഥാനത്തെ 40 സ്ഥലങ്ങളിൽ നിന്നുള്ള നെയ്യ് സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ രണ്ടു കമ്പനികൾ നെയ്യിൽ മായം ചേർക്കുന്നതായി കണ്ടെത്തി. ബെംഗളൂരു, ബാഗൽകോട്ട് എന്നിവിടങ്ങളിലാണ് മായം ചേർത്ത നെയ്യ് ധാരാളമായി വിൽപന നടത്തുന്നത്. 30 ദിവസത്തിനകം തങ്ങളുടെ നെയ്യ് സുരക്ഷിതമാണെന്ന് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് നെയ്യ് നിർമ്മാണ യൂണിറ്റുകൾക്കും ഏജൻസി നോട്ടീസ് നൽകിയിട്ടുണ്ട്.
TAGS: KARNATAKA | GHEE
SUMMARY: ghee samples found unsafe in Karnataka, notices issued to firms



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.