ബെംഗളൂരു വിമാനത്താവളത്തിൽ ഔട്ട്‌ലെറ്റ്‌ തുറക്കാനൊരുങ്ങി രാമേശ്വരം കഫെയും, സെൻട്രൽ ടിഫിൻ റൂമും


ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ രാമേശ്വരം കഫെയും, സെൻട്രൽ ടിഫിൻ റൂമും. ആഭ്യന്തര വിമാന സർവീസുകൾക്കായി സജ്ജമാക്കിയിരിക്കുന്ന ടെർമിനൽ-1ൽ ആണ് രാമേശ്വരം കഫേ തുറക്കുക. അന്താരാഷ്ട്ര വിമാന സർവീസുകൾ നടക്കുന്ന ടെർമിനൽ-2ൽ സെൻട്രൽ ടിഫിൻ റൂമും (സിടിആർ) ഔട്ട്‌ലെറ്റുകൾ തുറക്കും.

പ്രാദേശിക സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നതെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. നിലവിൽ വിമാനത്താവളത്തിൻ്റെ ഡിജിറ്റൽ ഡിസ്പ്ലേകൾ കന്നഡ ഭാഷയ്ക്ക് മുൻഗണന നൽകുന്നുണ്ട്. പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനും യാത്രക്കാരുമായി ഇടപഴകുന്നതിനും കന്നഡ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ഏറെ പഴക്കമുള്ള ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഈ വർഷം ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ കെംപെഗൗഡ വിമാനത്താവളത്തിൽ ഇന്ദിര കാൻ്റീൻ ഉദ്ഘാടനം ചെയ്തിരുന്നു. വിമാനത്താവളത്തിലുള്ള ഭക്ഷണശാലകളിലുള്ള ഉയർന്ന നിരക്കിൽ ബുദ്ധിമുട്ടുന്നവർക്കായാണ് കാൻ്റീൻ തുറന്നത്. പ്രഭാതഭക്ഷണം അഞ്ച് രൂപ നിരക്കിലും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും 10 രൂപ നിരക്കിലുമാണ് നൽകുന്നത്.

TAGS: | AIRPORT
SUMMARY: Bengaluru airport to have rameswaram cafe and ctr outlets soon


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!