കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് 16ന് തുടക്കം കുറിക്കും


ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ 16ന് തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. 4,336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി ഡി.കെ. ശിവകുമാറും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും.

ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി, ബെംഗളൂരുവിലേക്ക് പ്രതിദിനം 775 എംഎൽഡി കാവേരി ജലം അധികമായി നൽകുമെന്നും ഏകദേശം 5 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

2014-ൽ ആസൂത്രണം ചെയ്ത പദ്ധതി യശ്വന്ത്പുർ, ദാസറഹള്ളി, ബൈതരായണപുര, സൗത്ത് ബെംഗളൂരു, മഹാദേവപുര, രാജരാജേശ്വരി നഗർ, കെംഗേരി, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണം ചെയ്യും. പദ്ധതി അടുത്ത ദശാബ്ദത്തേക്ക് നഗരത്തിൻ്റെ ജല ആവശ്യങ്ങൾ നിറവേറ്റുമെന്നും വാട്ടർ ടാങ്കർ മാഫിയകൾക്കെതിരെ പ്രവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

നിലവിൽ നാല് ഘട്ടങ്ങളിലായി 1,450 എംഎൽഡി വെള്ളമാണ് ബെംഗളൂരുവിൽ ലഭിക്കുന്നത്. പദ്ധതിയുടെ അഞ്ചാം ഘട്ടം വഴി മാത്രം 775 എംഎൽഡി ജലം നഗരത്തിന് അധികമായി ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതികളിൽ ഒന്നാണിതെന്നും ശിവകുമാർ പറഞ്ഞു. 2014-ൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും ഫണ്ട്‌ അപര്യാപ്തത കാരണം കാലതാമസം നേരിടുകയായിരുന്നു.

TAGS: |
SUMMARY: Cauvery Stage V project launch on Oct 16


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!