സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണയായി 680 രൂപയാണ് സ്വർണവില കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725 രൂപയിലും പവന് 53,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ ഇടിഞ്ഞ് 5595 രൂപയും പവന് 200 രൂപ കുറഞ്ഞ് 44,760 രൂപയുമാണ് വിപണി വില. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് നിരക്ക്.