ദീപാവലി; ബെംഗളൂരു-കലബുർഗി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിനും കലബുർഗിക്കുമിടയിൽ സ്പെഷ്യല്‍ ട്രെയിൻ സർവീസ് അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ). യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു.
ബെംഗളൂരു-കലബുറഗി എക്സ്പ്രസ് ഒക്ടോബർ 30, നവംബർ 2 തീയതികളിൽ രാത്രി 9.15ന് ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നിന്ന് പുറപ്പെട്ട് യെലഹങ്ക, ധർമവാരം, അനന്തപുർ, ഗുന്തക്കൽ, അഡോണി വഴി അടുത്ത ദിവസം രാവിലെ 7.40ന് കലബുർഗിയിൽ എത്തിച്ചേരും. യെലഹങ്ക, ധർമവാരം, അനന്തപുർ, ഗുന്തക്കൽ, അഡോണി, മന്ത്രാലയം റോഡ്, റായ്ച്ചൂർ, കൃഷ്ണ, യാദ്ഗിർ, ഷഹാബാദ് സ്റ്റേഷനുകളിൾ സ്റ്റോപ്പുണ്ടാകും.
കലബുർഗി-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ കലബുർഗിയിൽ നിന്ന് ഒക്ടോബർ 31, നവംബർ 3 തീയതികളിൽ രാവിലെ 9.35 ന് പുറപ്പെട്ട് അതേ ദിവസം രാത്രി 8 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.
12 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 3 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 എസി ത്രീ-ടയർ കോച്ചുകൾ, ലഗേജ്, ബ്രേക്ക് വാൻ കം ജനറേറ്റർ കാർ, സെക്കൻഡ് ക്ലാസ് ലഗേജ്, വികലാംഗ കോച്ചുള്ള ബ്രേക്ക് വാൻ എന്നിവയുൾപ്പെടെ 19 കോച്ചുകൾ ട്രെയിനിലുണ്ടാകും.
TAGS: BENGALURU | TRAINS
SUMMARY: Railway to run Deepavali special train between Bengaluru and Kalaburagi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.