മഴ ചതിച്ചു; ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു


ബെംഗളൂരു: ബെംഗളൂരുവിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. മഴയെത്തുടർന്ന് ബുധനാഴ്ച്ച ഒരു പന്ത് പോലും എറിയാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. വ്യാഴാഴ്ച്ച ടോസ് ഇടുന്നതോട് കൂടി മത്സരം തുടങ്ങും.

ബുധനാഴ്ച്ച രാവിലെ 9.30നാണ് ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ കുറയാതിരുന്നതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും ഇടയ്ക്ക് പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ തിരിച്ചുകയറി. വ്യാഴാഴ്ച്ചയും ബെംഗളൂരുവിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഇതിനിടെയാണ് ബെംഗളൂരുവിൽ മഴ കനത്തത്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. നിലവിൽ പോയിന്റുപട്ടികയിൽ മുന്നിലുള്ള ഇന്ത്യക്ക് ഇതുകഴിഞ്ഞാൽ ഓസ്ട്രേലിയക്കെതിരേ അഞ്ചു ടെസ്റ്റുകളുണ്ട്. അടുത്ത ജൂണിൽ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.

TAGS: |
SUMMARY: Rain washes out day one of India-New Zealand Test match


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!