മോശം പെരുമാറ്റം, കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി വിമാനയാത്രക്കാരൻ അറസ്റ്റില്‍

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായ്ക്കും മംഗളൂരുവിനും ഇടയില്‍ ജീവനക്കാരോട് മോശമായി പെരുമാറിയതിന് യുവാവ് അറസ്റ്റില്‍. വിമാനത്തില്‍ നിന്ന് ചാടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കണ്ണൂർ സ്വദേശിയായ ബിസി മുഹമ്മദ് ആണ് പിടിയിലായത്.
എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ് യാത്രക്കാരനെതിരെ പരാതി നല്‍കി. തുടർന്ന് വിമാനം മംഗളൂരുവില്‍ ലാൻഡ് ചെയ്തപ്പോള്‍ എയർപോർട്ട് സെക്യൂരിറ്റിയുടെ പിടിയിലായി. ഇയാളെ പിന്നീട് പോലീസിന് കൈമാറി.
മെയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും അസൗകര്യമുണ്ടാക്കി.