ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്കി കോണ്‍ഗ്രസ് നേതാവും റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍'. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും', എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജില്‍ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടയിലും രാഹുല്‍ വിവാഹത്തെകുറിച്ചുള്ള ചോദ്യം നേരിട്ടിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോണ്‍ഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഗാന്ധിയുടെ മറുപടി.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.