കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ശിവാജിനഗർ ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എക്‌സിറ്റ് പോയിന്റുകളിൽ ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ചരക്ക് വാഹനങ്ങളുടെ സഞ്ചാരം മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഏതെങ്കിലും ഓട്ടോറിക്ഷ, ചരക്ക് വാഹന ഡ്രൈവർമാർ നോ എൻട്രി നിയമം ലംഘിച്ചാൽ 500 രൂപ വീതം പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.
TAGS: BENGALURU | COMMERCIAL STREET
SUMMARY: Autorickshaws and goods vehicles prohibited in Commercial Street



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.