ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിനു ധനകാര്യ വകുപ്പിന്റെ അംഗീകാരം

ബെംഗളൂരു: ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിനു സംസ്ഥാന ധനകാര്യ വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമായി ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ മാസം കേന്ദ്ര നഗരവികസന വകുപ്പും അംഗീകാരം നൽകിയിരുന്നു. ഇതോടെ പദ്ധതി ഉടൻ ട്രാക്കിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ബിഎംആർസിഎൽ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരുന്നു. 37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ – സർജാപുര പാത. ഏകദേശം 27,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുക. 2022 – 2023ൽ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് ഏകദേശം 16,500 കോടി രൂപയായിരുന്നു. എന്നാൽ വിശദമായ പ്രോജക്ട് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പഠനത്തിൽ എസ്റ്റിമേറ്റ് തുക 27,000 കോടി രൂപയായി ഉയർന്നു.
ഹെബ്ബാൾ – സർജാപുര പാത യാഥാർഥ്യമായാൽ ബെംഗളൂരുവിലെ പ്രധാന പ്രദേശങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാകും. 28 സ്റ്റേഷനുകൾ പുതിയ ലൈനിൽ ഉണ്ടാകും. ഡിപിആർ അനുസരിച്ച് പദ്ധതിയുടെ ഭാഗമായി ഭൂഗർഭ – എലിവേറ്റഡ് ലൈനുകൾ ഉണ്ടാകും. ഭൂഗർഭ പാതയിൽ 11 സ്റ്റേഷനുകൾ ഉൾപ്പെടും.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro's Hebbal-Sarjapur line gets green signal from finance department



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.