ട്രാവലര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

മൂവാറ്റുപുഴയില്‍ ട്രാവലര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. വാളകം കുന്നയ്ക്കാല്‍ സ്വദേശി നന്ദുവാണ് മരിച്ചത്. യുവാവിന്റെ വീടിന് സമീപം പാര്‍ക്ക് ചെയ്ത ട്രാവലര്‍ നീങ്ങുന്നത് കണ്ട് പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വീടിനും ട്രാവലര്‍ പാര്‍ക്ക് ചെയ്തതിനുമിടയിലുള്ള തോടിലേക്ക് വാഹനം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീണു. ഇതിനിടെ വാഹനം അവിടേക്ക് ഇടിച്ച് വരികയും യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
വാഹനത്തിനടിയില്‍പ്പെട്ട യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ജെസിബി എത്തി വാഹനം നീക്കിയാണ് നന്ദുവിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.