‘ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചു, നിര്‍ത്താതെ ഛര്‍ദി’; 90 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. പ്രസാദം കഴിച്ച നിരവധി ആളുകള്‍ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുകയാണെന്ന് പോലീസ് പറയുന്നു.
നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തില്‍ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് ഛർദില്‍ തുടങ്ങുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന് ഭക്തരില്‍ ഒരാള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം കുറച്ച് ആളുകളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, തുടർന്ന് വൈകുന്നേരത്തോടെ നിരവധി ആളുകള്‍ക്ക് സമാന ലക്ഷണങ്ങള്‍ ആരംഭിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.