സ്വര്‍ണ വിലയില്‍ ഇടിവ്

കേരളത്തിൽ സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോള്‍ ഇന്ന് 200 രൂപ കുറഞ്ഞ് പവന്‍ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6760 രൂപയാണ്.
22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റിന് പവന് 216 രൂപ കുറഞ്ഞ് 59000 ലേക്ക് എത്തി. 59216 എന്നതായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാം വില 27 രൂപ കുറഞ്ഞ് 7402 ല്‍ നിന്നും 7375 രൂപയുമായി. 18 കാരറ്റ് സ്വർണത്തില്‍ പവന് 160 രൂപയുടേയും ഗ്രാമിന് 20 രൂപയുടേയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില യഥാക്രമം 44248, 5531 രൂപയുമായി.