കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയില്‍; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു

കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. സ്കൂളിലേക്ക് പോയ കുട്ടിയുടെ മൃതദേഹമാണ് ഓടയില്‍ കണ്ടെത്തിയത്. ബിഹാറിലെ ദിഘ നഗരത്തിലെ ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിനു തീയിട്ടു.
തലേദിവസം സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം സ്‌കൂളിലെത്തി അന്വേഷിച്ചു. എന്നാല്‍ അതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി.
സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്‌കൂളിന് തൊട്ടടുത്ത ഓടയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും റോഡുകള്‍ തടഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ സ്‌കൂള്‍ പരിസരവും അടിച്ചുതകര്‍ക്കുകയായിരുന്നു.