അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കിയതായി പരാതി

തൃശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കിയതായി പരാതി. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് പരാതി. സംഭവത്തില്‍ ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. ഈ മാസം മൂന്നിനായിരുന്നു സംഭവം. ഡോക്ടര്‍ എഴുതിയ ഗുളിക ഫാര്‍മസിസ്റ്റ് മാറി നല്‍കുകയായിരുന്നു. കുട്ടിയ്ക്ക് കടുത്ത തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ കുറിച്ച മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് തെളിഞ്ഞത്. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യനില മെച്ചപ്പെട്ടു.